
Web Desk
കുട്ടനാട്ടിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറെ മർദ്ദിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെ തുടർന്ന് ഡോക്ടർമാരുടെ പ്രതിഷേധം. സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടതോടെ രോഗികളും വലഞ്ഞു.ഒ.പി., വാക്സിനേഷൻ, സ്വാബ് ടെസ്റ്റ് എന്നിവയടക്കമുള്ള സേവനങ്ങളിൽ നിന്ന് വിട്ടുനിന്നായിരുന്നു സർക്കാർ ഡോക്ടർമാരുടെ പ്രതിഷേധം. കൂട്ട അവധിയെടുത്ത സർക്കാർ ഡോക്ടർമാർ പരസ്യ പ്രതിഷേധവും സംഘടിപ്പിച്ചു. ഭൂരിപക്ഷം ഡോക്ടർമാരും കെ.ജി.എം.ഒ.എ. ആഹ്വാനം ചെയ്ത സമരത്തിന് പിന്തുണ നൽകിയതോടെ അടിയന്തര സേവനങ്ങൾ ഒഴികെയുള്ളവ തടസപ്പെട്ടു. അതിക്രമം തുടർക്കഥ ആയിട്ടും നടപടിയില്ലെന്നാണ് ഡോക്ടർമാരുടെ ആരോപണം.