ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്;എം സി കമറുദീന് ജാമ്യം

Report: Web Desk

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎൽഎ എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ചു. 24 കേസുകളിലാണ് ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകിയത്. എന്നാല്‍ വേറെയും കേസുകൾ നിലനിൽക്കുന്നതിനാൽ എംഎൽഎയ്‌ക്ക് പുറത്തിറങ്ങാനാകില്ല.

മൂന്ന് കേസുകളിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് കമറുദീൻ കൂടുതൽ കേസുകളിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചത്. കമറുദീന്‍റെ ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്‍ പ്രതിയല്ല എന്നതും കണക്കിലെടുത്താണ് ഹൈക്കോടതി കമറുദീന് ജാമ്യം അനുവദിച്ചത്. എന്നാല്‍ നിക്ഷേപത്തട്ടിപ്പിലെ മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കമറുദീന്‍ ഉടന്‍ ജയില്‍മോചിതനാകില്ല.

error: Content is protected !!