”കൃഷിഭൂമിയിൽ നിന്നും കർഷകരെ കുടിയിറക്കാൻ സമ്മതിക്കില്ല”; കർഷക ശബ്ദവും കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷനും

Report: Rafeeq Thottumukkam

തിരുവമ്പാടി : പതിറ്റാണ്ടുകളായി കരം അടച്ചു കൈവശം വെച്ചുകൊണ്ടിരിക്കുന്ന കൃഷി ഭൂമി, വനഭൂമിയാണ് എന്ന അവകാശവാദവുമായി കോഴിക്കോട് ജില്ലയുടെ മലയോര മേഘലയിൽ വനം വകുപ്പ് നടത്തുന്ന നിർബന്ധിത കുടിയറക്ക് അവസാനിപ്പിക്കുക, അതിരൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുകയും, കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി തുടങ്ങിയ വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊല്ലുവാൻ കർഷകനെ അനുവദിക്കുക, കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഉൽപെടുത്തിയിരിക്കുന്ന കെടവൂർ , കോടഞ്ചേരി , നെല്ലിപ്പൊയിൽ , പുതുപ്പാടി , തിരുവമ്പാടി , ചക്കിട്ടപാറ , ചെമ്പനോട , കാവിലുംപാറ , തിനൂർ വില്ലേജുകളിൽ നിന്നും, മലബാർ, വയനാട് വന്യജീവി സങ്കേതങ്ങളുടെ ബഫർ സോണിൽ നിന്നും, കൃഷിയിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും പൂർണ്ണമായും ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തികൊണ്ട് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്റെയും കർഷക ശബ്ദത്തിന്റെയും നേതൃത്വത്തിൽ തിരുവാമ്പാടി ബസ് സ്റ്റാൻഡിൽ വെച്ച് കർഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു.

കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ചടങ്ങ് ഉദഘാടനം ചെയ്തു. കൃഷിഭൂമിയിൽ നിന്നും കർഷകരെ കുടിയിറക്കാൻ സമ്മതിക്കില്ലെന്നും കർഷകരുടെ ഭൂമി കിട്ടുന്നതിനുവേണ്ടി നിയമപരമായി ഏതറ്റംവരെ പോകാനും തങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ജനിച്ച മണ്ണിൽ അന്തസായി ജീവിച്ചു മരിക്കാനുള്ള കർഷകരുടെ അവകാശം നിഷേധിക്കുന്ന കരി നിയമങ്ങൾക്കെതിരെ കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ. ജോണികെ ജോർജ് , ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് അലക്സ് എം സ്കറിയ തുടങ്ങിയ നിയമ വിദഗ്ധർ ക്ലാസുകൾ എടുത്തു.കർഷകശബ്ദം ചെയർമാൻ ജോജോ കാഞ്ഞിരക്കാടൻ അധ്യക്ഷത വഹിച്ചു.

error: Content is protected !!