തദ്ദേശ തെരഞ്ഞെടുപ്പ്;കണക്കുകള്‍ പ്രകാരം 46.02 ശതമാനമാണ് ആകെ പോളിംഗ്

Reporting: Web Desk

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ മികച്ച പോളിംഗ്. ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം 46.02 ശതമാനമാണ് ആകെ പോളിംഗ്. തിരുവനന്തപുരത്ത് 41.02 ശതമാനവും കൊല്ലത്ത് 46.71 ശതമാനവും പത്തനംതിട്ടയില്‍ 47.51 ശതമാനവും ആലപ്പുഴയില്‍ 48.75 ശതമാനവും ഇടുക്കിയില്‍ 47.05 ശതമാനം പേരും ഇതിനോടകം വോട്ടവകാശം വിനിയോഗിച്ചു. രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണുള്ള്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് പോളിംഗ് നടക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളും സജ്ജമാണ്.

error: Content is protected !!