
newsdesk
രാജ്യത്ത് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഏറ്റവുമധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കേരളത്തിലെത്ത് നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. രാജ്യമാകെയുള്ള ആത്മഹത്യകളിൽ കേരളം നാലാമതാണ്. കഴിഞ്ഞ വര്‍ഷം രാജ്യമൊട്ടാകെ 468 കേസുകള്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം റജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ ഇതില്‍ 376 കേസുകളും കേരളത്തില്‍ നിന്നാണ്. കേരളം കഴിഞ്ഞാല്‍ ജാർഖണ്ഡും മധ്യപ്രദേശും പിന്നാലെയുണ്ട്. എന്നാല്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണത്തേക്കാള്‍ വളരെ പിന്നിലാണ് രണ്ട് സംസ്ഥാനങ്ങളിലും ഗാര്‍ഹിക പീഡനത്തിന് എടുത്തിരിക്കുന്ന കേസുകള്‍.
ഗാര്‍ഹിക പീഡന നിരോധന നിയമത്തെക്കുറിച്ചുള്ള അജ്ഞതയോ, പരാതി നല്‍കാത്തതോ ആകാം മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കുറയാന്‍ കാരണമെന്നാണ് സൂചന. കേരളത്തില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് 12 മരണമുണ്ടായി. രാജ്യമാകെയുള്ള ആത്മഹത്യകളില്‍ കേരളം നാലാമതുമാണ്. 2022ല്‍ കേരളത്തില്‍ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. രാത്രി കാലങ്ങളിലുണ്ടാകുന്ന അപകടങ്ങളില്‍ കേരളം മൂന്നാമതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.