കോളജ് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി; ഹോസ്റ്റൽ വാർഡനെതിരെ മാതാപിതാക്കൾ

ബെംഗളൂരു∙ ശിവമൊഗ്ഗയിൽ കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണു വിദ്യാർഥിനി മരിച്ചു. ശരാവതി നഗർ ആദിചുഞ്ചനഗിരി കോളജിലെ പിയു രണ്ടാം വർഷ (പ്ലസ് ടു) വിദ്യാർഥിനി മേഘശ്രീ (18) ആണ് മരിച്ചത്. ദാവനഗരെ ചന്നപുര സ്വദേശിയാണ്. നാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോളജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്.

ഹോസ്റ്റൽ വാർഡന്റെ പീഡനമാണ് മകൾ ജീവനൊടുക്കാൻ കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. ചിക്കമഗളൂരുവിൽ കഴിഞ്ഞ ദിവസം കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണു വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റിരുന്നു. പിഇഎസ്ഐടി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി രചന (18) രണ്ടാം നിലയിൽ നിന്ന് കാൽതെറ്റി വീഴുകയായിരുന്നു.

error: Content is protected !!