
Web Desk
കോഴിക്കോട് ഗവ. ചിൽഡ്രൻസ് (ഗേൾസ്) ഹോമിൽ നിന്നു പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട കേസില്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റി. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. കഴിഞ്ഞ മാസം 26നു വൈകിട്ട് 5 മണിയോടെയാണു 15 നും 17 നും ഇടയിൽ പ്രായമുള്ള ആറു പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽ നിന്നു കാണാതായത്. പൊലീസ് നടത്തിയ ഊർജിത തിരച്ചിലിനെത്തുടർന്ന് 6 പെൺകുട്ടികളെയും കണ്ടെത്തി. പെൺകുട്ടികൾക്ക് ബെംഗളൂരുവിൽ സഹായം ചെയ്ത കൊല്ലം, തൃശൂർ സ്വദേശികളായ യുവാക്കളും പൊലീസ് കസ്റ്റഡിയിലായി.