ഭാസുര; ഗോത്രവർഗ വനിതാ ഭക്ഷ്യ ഭദ്രത കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരിയിൽ നടന്നു

Local News

ഗോത്ര വർഗ മേഖലയിൽ ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന ആശയം പ്രചരിപ്പിക്കുന്നതിനും. 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രത നിയമ പ്രകാരം അർഹതപ്പെട്ട അവകാശങ്ങൾ ഗോത്രവർഗ വിഭാഗത്തിന് കൃത്യമായ അളവിലും, ഗുണമേന്മയിലും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ രൂപം നൽകിയ ഭാസുര എന്ന ഗോത്രവർഗ വനിതാ ഭക്ഷ്യ ഭദ്രത കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരിയിൽ നടന്നു. കോടഞ്ചേരിയിലെ വട്ടച്ചിറ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാൻ കെ.വി.മോഹൻ കുമാർ ഉത്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ ഗോത്രവർഗ വിഭാഗത്തിന് വേണ്ടി ആസൂത്രണം ചെയ്തു നടപ്പാക്കുന്നുണ്ടെങ്കിലും, അതൊന്നും പൂർണ്ണമായ രീതിയിൽ അവർക്കു ലഭ്യമാവുന്നില്ല എന്നത് സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, അതിനു പരിഹാരമായാണ് ഭാസുര എന്നപേരിലുള്ള കൂട്ടായ്മക്ക് രൂപം നൽകിയതെന്നും കെ.വി.മോഹൻ കുമാർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം അഡ്വക്കേറ്റ് പി.വസന്തം അധ്യക്ഷയായിരുന്നു .

കോടഞ്ചേരി പഞ്ചായത്തു വൈസ് പ്രസിഡന്റ് ലിസി ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. കോടഞ്ചേരി പഞ്ചായത്തു അംഗം റോസ്‌ലി മാത്യു, ഉത്തര മേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ കെ.മനോജ് കുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ പരാതി പരിഹാര ഓഫിസറുമായ സി.മുഹമ്മദ് റഫീഖ് ,ഊരു മൂപ്പൻ അയ്യപ്പൻ, ജില്ലാ സപ്പ്ളൈ ഓഫിസർ കെ.രാജീവ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച്. പരിപാടിയുടെ ഭാഗമായി നടന്ന ബോധവൽക്കരണ ക്ലാസ്സിനു സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗങ്ങളായ വി.രമേശൻ, എം.വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

error: Content is protected !!