
Entertainment Desk
കര്ണന് എന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നടി രജിഷ വിജയന്‍. ജൂണ്‍ കണ്ടിട്ടാണ് തന്നെ കര്‍ണനിലേക്ക് മാരി ശെല്‍വരാജ് വിളിക്കുന്നതെന്നും അദ്ദേഹത്തെ കണ്ട് കഥ കേട്ടപ്പോള്‍ അധികം ചിന്തിക്കാനുണ്ടായിരുന്നില്ലെന്നും രജിഷ പറയുന്നു. മാരി ശെല്‍വരാജ്- ധനുഷ് കോംബോ തന്നെ ആരെയും ആകര്‍ഷിക്കുന്നതാണെന്നും വളരെ മികച്ചൊരു ഷൂട്ടിങ് അനുഭവമായിരുന്നും കര്‍ണന്റേതെന്നും രജിഷ പറയുന്നു. അന്യഭാഷയായത് കൊണ്ട് തന്നെ ആദ്യമായി അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
കര്‍ണന് പിന്നാലെ വേറെയും തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. അതിനാല്‍ ഇപ്പോള്‍ തമിഴ് ഭാഷ പഠിക്കുന്നുണ്ട്. ഭാഷയെ അറിഞ്ഞ് അഭിനയിച്ചാല്‍ അതുഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും താരം പറയുന്നു. പല കഥകളുമായി ഒരുപാട് പേര്‍ സമീപിക്കുമ്പോള്‍ അതില്‍ ഏറ്റവും നല്ലതെന്ന് തോന്നുന്നവയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും നായികപ്രധാന്യമുള്ള സിനിമ ചെയ്യണം എന്നൊരു പിടിവാശിയൊന്നും തനിക്കില്ലെന്നും അഭിമുഖത്തില്‍ രജിഷ പറയുന്നുണ്ട്.
നല്ല തിരക്കഥകളുമായി ഒരുപാട് പേര്‍ വരാറുണ്ട്, പക്ഷേ പലതിലും ഞാന്‍ ചെയ്തതിന് സമാന കഥാപാത്രങ്ങളുണ്ടാകും. ഉദാഹരണത്തിന് ജൂണ്‍ ചെയ്തതിന് പിന്നാലെ അതിന് സമാനമായ ഒരുപാട് കഥകള്‍ വന്നു. നമ്മളെ തന്നെ വീണ്ടും ആവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് അത്തരം സിനിമകളോട് നോ പറഞ്ഞു.