മുക്കം കരിയാകുളങ്ങരയിൽ വാഹനാപകടം

Local News

മുക്കം കരിയാകുളങ്ങരയിൽ വാഹനാപകടം. ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച്ച രാവിലെ 11.45 ഓടെയാണ് സംഭവം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടെയുള്ള 5 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മുക്കത്ത് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ലന്നാണ് പ്രാഥമിക വിവരം.

error: Content is protected !!