ജോലി നഷ്ടപ്പെട്ടതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ ഹരിപ്പാട് സ്വദേശി വൈശാഖ് ഡൽഹിയിൽ തൂങ്ങി മരിച്ചു .പഹാഡ്ഗഞ്ചിലെ ഹോട്ടലിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ലോക്ക് ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യയെന്നാണ് വിവരം.

ശനിയാഴ്ചയാണ് നാട്ടിൽ നിന്ന് ഇദ്ദേഹം ഡൽഹിയിലെത്തിയത്. സുഹൃത്തുകളോട് ജോലി പോയതിനെ കുറിച്ചും സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു. ഇന്നലെ വൈകിട്ടോട് കൂടിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചേക്കും.

error: Content is protected !!