
Local news
കോവിഡ് രണ്ടാഘട്ട വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന സൂചനയുമായി മന്ത്രി എ.കെ ശശീന്ദ്രൻ. കണ്ടെയ്ൻമെന്റ് സോണുകളിലെ ആൾക്കൂട്ടം നിയന്ത്രിക്കുമെന്നും ദൈനംദിന ജീവിതത്തിന് തടസമാകാതെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു . രണ്ടാഴ്ച്ച കാലം രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ ഉണ്ടാകില്ല. ഇത്തരത്തിൽ മറ്റ് സാമുദായിക സാംസ്കാരിക സംഘടനകളും സ്വയം തീരുമാനമെടുക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രൂക്ഷമായ സമയത്തേക്കാൾ രോഗബാധിതരുടെ എണ്ണം ഇപ്പോൾ വർധിച്ചിട്ടുണ്ട്.
ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ കോവിഡ് നിയന്ത്രണം സാധ്യമാകൂ എന്നും ബസുകളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. SSLC, +2 പരീക്ഷകളുട പശ്ചാത്തലത്തിൽ സ്കൂൾ കുട്ടികളുടെ ബന്ധുകൾ ഒഴികെയുള്ളവയിൽ നിയന്ത്രണം ഏർപ്പെടുത്തും. ഒരാഴ്ച്ചക്കാലം കൂടി നിരീക്ഷിക്കുമെന്നുംവ്യാപനം തീവ്രമാണെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ സ്ഥാപനങ്ങളിൽ ചെന്ന് മൊബൈൽ യൂണിറ്റ് വഴി ടെസ്റ്റ് വർധിപ്പിക്കും. ഒരാഴ്ച്ചത്തേക്ക് ഉള്ള വാക്സിനേഷൻ സംസ്ഥാനത്ത് ലഭ്യമാണന്നും മന്ത്രി പറഞ്ഞു.