
ONAM SPECIAL
സമ്പൽസമൃദ്ധിയുടെയും സന്തോഷത്തിന്റെയും മറ്റൊരു തിരുവോണം കൂടി വന്നെത്തിയിരിക്കുന്നു . മുറ്റത്ത് തൃക്കാക്കരയപ്പനും നിറപുത്തരിയും ഒരുക്കി തിരുവോണത്തെ വരവേൽക്കുന്ന മലയാളികൾ കുടുംബങ്ങൾ . ഈ തിരുവോണനാളിൽ ആവലാതികളും പ്രയാസങ്ങളും എല്ലാം മറന്ന് മനസിലും മുറ്റത്തും പൂക്കളം തീര്‍ത്ത് ആഘോഷമാക്കുകയാണ് മലയാളികള്‍. ഇന്ന് ഏവരും ആഘോഷങ്ങളിൽ അലിഞ്ഞു ചേരും.. പൂവിളിയും പൂത്തുമ്പിയും ഉയരുന്ന തിരുവോണനാളില്‍ മാവേലി മന്നനെ വരവേല്‍ക്കാന്‍ പൂക്കളമൊരുക്കിയാണ് കാത്തിരിപ്പ്.
തുമ്പയും തെച്ചിയും മുക്കുറ്റിയുമടക്കം പൂവിറുക്കാനായി അതിരാവിലെ ഇറങ്ങുന്ന കുട്ടിക്കൂട്ടം, പൂക്കളത്തിനൊപ്പം തൃക്കാക്കര അപ്പനെയുമൊരുക്കും. പിന്നെ ഓണക്കളികളും പാട്ടുകളും. കുട്ടികള്‍ കഴിഞ്ഞാല്‍ മുതിര്‍ന്നവരുടെ ഊഴമാണ്. ഓണക്കിളിക്കൊഞ്ചലിനൊപ്പം അംഗനമാരുടെ തിരുവാതിരച്ചുവടും.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും ആഘോഷമാണ് ഓണം. പൂക്കൾകൊണ്ടു വർണ്ണങ്ങൾ തീർക്കുന്ന മലയാളിക്ക് ഒരായിരം പൊന്നോണാശംസകൾ
\