
കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സ്വദേശിനി കൊളക്കാട്ടുതാഴംവയല്‍ വീട് റുഖിയാബി (67), പന്നിയങ്കര സ്വദേശി എം പി ഹൗസില്‍ മുഹമ്മദ്‌കോയ (58) എന്നിവരാണ് മരിച്ചത്. റുഖിയാബി ജൂലൈ 23 ന് ഉച്ചക്ക് ഒരു മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. ഇവര്‍ ജൂലൈ 17ന് രക്തസമ്മര്‍ദ്ദം, ആസ്മ, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഇവിടെനിന്നും അന്നുതന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ചികില്‍സ തുടരുന്നതിനിടെ ആയിരുന്നു മരണം. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. പന്നിയങ്കര സ്വദേശി മുഹമ്മദ്‌കോയ ജൂലൈ 23 ന് ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നതിനെതുടര്‍ന്ന് നിരീക്ഷണത്തില്‍ ആയിരുന്നു. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.