
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയ്ക്ക് തരാറുകൾ ഒന്നമില്ലന്ന് എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവു പറഞ്ഞു. അപകടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണറിപ്പോർട്ട് തയ്യാറാകുമ്പോൾ എല്ലാ വിവരവും പുറത്തുവരും. അപകടം നടന്നയുടൻ എയർപോർട്ട് ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വിമാന അപകടത്തിന് ശേഷം ഇതാദ്യമായാണ് ഡയറക്ടർ കെ ശ്രീനീവാസ റാവു മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.കരിപ്പൂരില്‍ റണ്‍വേ വികസനത്തെച്ചൊല്ലി വീണ്ടും രാഷ്ട്രീയപ്പോര് തുടങ്ങി. ഭൂമി ഏറ്റെടുക്കുന്നതില്‍ മന്ത്രി കെ ടി ജലീല്‍ വീഴ്ച വരുത്തിയെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ ആരോപിച്ചു. അതേസമയം, റണ്‍വേയുടെ നീളം കൂട്ടാനുളള ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കൈവശമിരിക്കെ വീണ്ടും ഭൂമി ഏറ്റെടുക്കാനുളള നീക്കം തട്ടിപ്പെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ വിമര്‍ശനം