Report: International Desk
ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല കാമ്പസ് ഈ വര്‍ഷം സെപ്തംബറില്‍ തുറക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അറിയിച്ചിരുന്നതായിരുന്നു.
വിദ്യാഭ്യാസ ഉന്നത മന്ത്രാലയം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അബ്ദുള്ള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളാണ് കാമ്പസിലുണ്ടാവുകയെന്ന് അദ്ദേഹം അറിയിച്ചു.പ്രതിവര്‍ഷം 300 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമുണ്ടാകും. നാലാമത്തെ വര്‍ഷം 1,000 വിദ്യാര്‍ഥികള്‍ കാമ്പസിലുണ്ടാകും. ഇത് കൂടാതെ മറ്റ് മൂന്ന് സ്വകാര്യ യൂണിവേഴ്സിറ്റി കാമ്പസുകള്‍ കൂടി ഉടന്‍ രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങുമെന്നും ഡോ. ഖാലിദ് അബ്ദുള്ള അല്‍ അലി പറഞ്ഞു.