184 ചൈനീസ് വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടി സൗദി

Report: International Desk

ഗുണനിലവാരം കുറഞ്ഞതും കൃത്രിമം വരുതിതയതുമായ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ 184 ചൈനീസ് ബിസിനസ് വെബ്‌സൈറ്റുകള്‍ സൗദി വാണിജ്യമന്ത്രാലയം അടച്ചുപൂട്ടി. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജപരസ്യങ്ങള്‍ നല്‍കിയും തെറ്റായ വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചുമാണ് ഈ വെബ്‌സൈറ്റുകള്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചത്.വാങ്ങിയ സാധനങ്ങള്‍ മടക്കിനല്‍കാനോ മാറ്റിവാങ്ങാനോ അവസരം നല്‍കാതെയാണ് വെബ്‌സൈറ്റുകള്‍ ഉപഭോക്താക്കളെ പറ്റിച്ചതെന്നും അല്‍ ജസീറ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒരു ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയായിരുന്നു വ്യാപാര തട്ടിപ്പിന്റെ തുടക്കം.

അറബി ഭാഷയില്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യം നല്‍കിയാണ് ഉപഭോക്താക്കളെ വെബ്‌സൈറ്റിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ തട്ടിപ്പ് മനസ്സിലാക്കിയ അധികൃതര്‍ ആ സൈറ്റ് ബ്ലോക്ക് ചെയ്തു. എന്നാല്‍ മറ്റ് അഞ്ച് വെബ്‌സൈറ്റുകള്‍ തുറന്ന് അതിലൂടെയായി വില്‍പ്പന. അവയും ബ്ലോക്ക് ചെയ്യപ്പെട്ടതോടെ ഒരേ സമയംകൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ 184 സൈറ്റുകള്‍ ആരംഭിക്കുകയായിരുന്നുവെന്ന് സൗദി അധികൃതര്‍ പറഞ്ഞു.

error: Content is protected !!