‘എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?’അപർണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരകൊണ്ട

Report: Web Desk

ഈ അടുത്ത് ഇറങ്ങിയ സൂരരൈ പോട്ര് കണ്ട ശേഷം അപര്‍ണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട. ട്വിറ്ററിലൂടെയാണ് വിജയ് തന്റെ അഭിപ്രായം പ്രകടമാക്കിയത്. ‘സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സൂരരൈ പൊട്രുവെന്ന സിനിമയില്‍ തന്നെയായിരുന്നു. എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്’,എന്തൊരു മികച്ച പെര്‍ഫോര്‍മറാണ് സൂര്യ താങ്കള്‍. എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്‍ത്രീയെ സുധ കണ്ടെത്തിയത് എന്നോര്‍ത്ത് ഞാൻ അദ്ഭുതപ്പെടുന്നു. എത്ര യാഥാർഥ്യത്തോടെയാണ് ഇവർ അഭിനയിച്ചിരിക്കുന്നത്.’

ഒരു സംവിധായികയെന്ന നിലയില്‍ നിങ്ങളുടെ കഴിവിനെയും ഞാൻ അഭിനന്ദിക്കുന്നു. ജി.വി പ്രകാശ് കുമാറിന്റെ സംഗീതത്തെയും അഭിനന്ദിക്കുന്നുവെന്നും വിജയ് ദേവരക്കൊണ്ട ട്വിറ്ററിൽ കുറിച്ചു. യഥാർഥ കഥയുമായി എത്രത്തോളം സത്യസന്ധത പുലർത്തിയെന്നോ എത്രമാത്രം ഫിക്‌ഷനെന്നോ എനിക്ക് അറിയില്ല. ക്യാപ്റ്റന്റെ സിംപ്ലി ഫ്ലൈ എന്ന ബുക്ക് വായിച്ചാൽ കൂടുതൽ അറിയാമെന്നും വിജയ് കൂട്ടി ചേർത്തു. സിനിമയെയും ബൊമ്മിയെയും സ്വീകരിച്ചതിൽ നന്ദിയുണ്ടെന്നും ഒരുപാട് പേരുടെ സ്വപ്നമാണ് ഈ ചിത്രമെന്നും അപർണ ബാലമുരളി ട്വിറ്ററിലൂടെ പറഞ്ഞു.

error: Content is protected !!