സുശാന്ത് സിംഗ് ആത്മഹത്യ; റിയാ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്‌തേക്കും

നടന്‍ സുശാന്ത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പാര്‍ട്ട്. റിയ ചക്രബര്‍ത്തിയോട് പൊലീസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ഇതുവരെ 7 പേര്‍ അറസ്റ്റിലായെന്ന് അന്വേഷണ തലവന്‍ കെ പി മല്‍ഹോത്ര മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷൗവിക്കിനെയും സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ലഹരി വിരുദ്ധ നിയമപ്രകാരമുള്ള 3 വകുപ്പുകള്‍ ചുമത്തിയെന്നും മല്‍ഹോത്ര പറഞ്ഞു. റിയയുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ ലഹരി കടത്തുകാര്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു

error: Content is protected !!