
സിനിമയില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി കസ്തൂരി. സംവിധായകന്‍ അനുരാഗ് കശ്യപിനെതിരേ ഉയര്‍ന്നുവന്ന ലൈംഗികാരോപണത്തെ കുറിച്ച് പ്രതികരിക്കവെയാണ് താരം തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ചും തുറന്ന് പറഞ്ഞത്.
”വ്യക്തമായതോ സ്ഥിരീകരിക്കുന്നതോ ആയ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങള്‍ തെളിയുന്നത് അസാധ്യമാണ്. എന്നാല്‍ ഒന്നോ അതിലധികമോ പേരുകള്‍ നശിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. മറ്റൊരു ഗുണവുമില്ല” എന്നാണ് അനുരാഗ് കശ്യപിനെതിരെ പായല്‍ ഘോഷ് ഉന്നയിച്ച ലൈംഗികാരോപണത്തിന്റെ നിയമവശത്തെ കുറിച്ച് കസ്തൂരി ട്വീറ്റ് ചെയ്തത്. എന്നാല്‍ പിന്നാലെ നടിയുടെ ട്വീറ്റിനെതിരെ ഒരാള്‍ രംഗത്തെത്തി.
”നിങ്ങളുമായി അടുപ്പമുള്ള ഒരാള്‍ക്കാണ് ഇത് സംഭവിച്ചത് എങ്കില്‍ നിയമ വശങ്ങളെക്കുറിച്ച് സംസാരിക്കുമോ” എന്ന അയാളുടെ ചോദ്യത്തിന് ”
അടുപ്പമുള്ള മറ്റൊരാളെത്തിന്, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട് ”- എന്നായിരുന്നു കസ്തൂരിയുടെ പ്രതികരണം
അതിക്രമത്തെക്കുറിച്ച് തുറന്ന് സംസാരിക്കണമെന്ന് കസ്തൂരിയോട് ആവശ്യപ്പെട്ടെങ്കിലും നടി പ്രതികരിച്ചില്ല. ഇതിന് മുന്‍പും നടി നിരവധി വിവാദപങ്ങളില്‍ കുടുങ്ങിയിരുന്നു. അടുത്തിടെ ഒരു ചാനലില്‍ ലൈവായി നടന്ന പരിപാടിക്കിടെ ഭക്ഷണം കഴിച്ചത് വിവാദമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഫോട്ടോ ഷൂട്ടിലൂടെയായിരുന്നു താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.