നടൻ ജയന്റെ ഓർമക്കായി ജന്മനാട്ടിൽ കോൺഫറൻസ് ഹാൾ

അനശ്വര നടൻ ജയന്റെ ഓർമക്കായി ജന്മനാട്ടിൽ കോൺഫറൻസ് ഹാൾ ഒരുങ്ങുന്നു.കൊല്ലം ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് ജയന് ഒരു സ്മാരകം തയാറാക്കിയിരുന്നത് . ജയന്റെ ജന്മനാടിന്റെ തൊട്ടുസമീപത്ത് തന്നെയാണ് സ്മാരകം. ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടിൽ സ്ഥിതി ചെയ്തിരുന്ന കോൺഫറൻസ് ഹാൾ ഒന്നര കോടി രൂപ ചെലവിൽ നവീകരിച്ചാണ് ജയൻ സ്മാരക ഹാൾ ആക്കിയത്. ഹാൾ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നാടിന് സമർപ്പിക്കും.

450 പേർക്ക് ഒരേ സമയം ഇരിക്കാവുന്നതാണ് ഹാൾ. വിവാഹത്തിനും മറ്റ് ചടങ്ങുകൾക്കും ഹാൾ വാടകയ്ക്ക് നൽകും. ജില്ലയിലെ മന്ത്രിമാരും ജനപ്രതിനിധികളും ചേർന്ന് ഹാൾ നാടിന് സമർപ്പിക്കും. ചടങ്ങിൽ ജയന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യും.

error: Content is protected !!