മണിനാദം നിലച്ചിട്ട് ഇന്നേക്ക് അഞ്ചാണ്ട്

Report: Abhina .p

മണിനാദം നിലച്ചിട്ട് ഇന്നേക്ക് അഞ്ചാണ്ട്. മലയാളിയുടെ പ്രിയപ്പെട്ട നാടൻപാട്ടുകാരൻ കലാഭവന്‍ മണിയുടെ ഓര്‍മദിനമാണിന്ന്. താരപരിവേഷമില്ലാതെ സാധാരണക്കാരനായും നമ്മളിൽ ഒരാളായും ജീവിച്ച കലാഭവന്‍ മണിയെ ഓര്‍ക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല.അതുപോലെ തന്നെ അദ്ദേഹത്തിന്റെ ജീവിതവും സാധാരണക്കാർക്ക് ഏറെ പ്രചോദനമാണ് അതിലുപരി തീരാ നഷ്ട്ടവും .

ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടിൽ രാമന്റെയും അമ്മിണിയുടെയും മകനായി കലാഭവൻ മണി ജനിച്ചു .ഏഴ് മക്കളിൽ ആറാമനായിരുന്നു മണി.കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്. എന്നാൽ പഠനമൊഴികെ മറ്റെല്ലാ വിഷയത്തിലും മണി മുൻപന്തിയിലായിരുന്നു. കലയോടുള്ള തന്റെ അഭിനിവേശം പഠനത്തേക്കാൾ ഉപരിയായിരുന്നു. അതുകൊണ്ട് തന്നെ പത്താം ക്ലാസ്സിൽ വെച് പഠനം ഉപേക്ഷിച്ചു .

തെങ്ങുകയറ്റക്കാരനായി , മണൽവാരൽ തൊഴിലാളിയായി,ഓട്ടോറിക്ഷ ഡ്രൈവറായി , അങ്ങനെ ഇരിക്കെ മണി കലാഭവൻ മിമിക്സ് ട്രൂപ്പിൽ ചേർന്നു. ജയറാം, ദിലീപ്, നാദിർഷാ, സലിം കുമാർ തുടങ്ങിയ പിൽക്കാലത്തെ പ്രശസ്തർ പലരും കലാഭവനിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായി. ഇന്ത്യയ്ക്കകത്തും പുറത്തും ഒരുപാട് വേദികളിൽ ഇവർ പരിപാടികൾ അവതരിപ്പിച്ചു

1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘അക്ഷരം’ എന്ന ചിത്രത്തിൽ തനറെതായ വ്യക്തി മുദ്ര പതിപ്പിച്ചുകൊണ്ട് മണി ചലച്ചിത്രലോകത്തിലേക്ക് കടന്നുവരുന്നത് . തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ‘സല്ലാപത്തിലാണ്’ അദ്ദേഹത്തിന് ബ്രേക്ക് കിട്ടുന്നത്. തുടർന്ന്, നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം ചിത്രങ്ങളിൽ തിളങ്ങി.

ഇരുവഴി തിരിയുന്നിടം ,പുള്ളിമാൻ ,സല്ലാപം,അക്ഷരം,ദി ഗുഡ്‌ബോയ്സ്,‌ജെയിംസ്‌ബോണ്ട്,വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും,കരുമാടിക്കുട്ടൻ,സമ്മർ ഇൻ ബെത് ലഹേം,എബ്രഹാം ലിങ്കൻ,ലോകനാഥൻ I .A .S, നരസിംഹം,നാട്ടുരാജാവ്,ആറാം തമ്പുരാൻ,ബിഗ്‌ B,ബാംബൂ ബോയ്സ്,മായപ്പൊൻമാൻ,മന്ത്രമോതിരം,ഛോട്ടാ മുംബൈ,അലിഫ്,ബ്ലാക്ക് സ്റ്റാലിയൺ,ദില്ലീവാലാ രാജകുമാരൻ,എക്സ്ക്യൂസ് മീ ഏതുകോളേജിലാ,മൈഡിയർ കരടി,ഗജരാജമന്ത്രം,കിരീടമില്ലാത്ത രാജാക്കന്മാർ,ദി ഗാർഡ്,നാലാംകെട്ടിലെ നല്ലതമ്പിമാർ,കൺമഷി,നസ്രാണി,വാൽക്കണ്ണാടി,ക്രോക്കൊടൈൽ ലവ് സ്റ്റോറി,ചാക്കോ രണ്ടാമൻ,യാത്രചോദിക്കാതെ,വെട്ടം,അലിബാബയും ആറരക്കള്ളന്മാരും,അച്ചാമ്മക്കുട്ടിയുടെ അച്ചായൻ,ആദാമിന്റെ മകൻ അബു,ആമേൻ,കുബേരൻ,കിസാൻ,മായാബസാർ,വൺ മാൻ ഷോ,ഒരുമറവത്തൂർ കനവ്,സേതുരാമയ്യർ CBI,ട്വന്റി 20,റെഡ് സല്യൂട്ട്,ചിന്താമണി കൊലക്കേസ് തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ‘എന്ന സിനിമയിലെ മികച്ച നടനായും, പ്രത്യേക ജൂറി പുരസ്കാരംവും കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു . ചോട്ടാ മുംബൈയിലെ മികച്ച വില്ലൻ കഥാപാത്രമായും അവാർഡ് നേടി

എന്തിരൻ,വേൽ,ആര്,സംത്തിംഗ് സംത്തിംഗ് ഉനക്കും എനക്കും,മഴൈ,അന്നിയൻ,ബോസ്,പുതിയ ഗീതൈ,ജെമിനി,ബന്ദാ പരമശിവം,സിങ്കാര ചെന്നൈ,കുത്ത്,പാപനാശം,ആണ്ടവൻ തുടങ്ങി ഒട്ടനവധി തമിഴ് സിനിമകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു .അതിൽ ജെമിനി സിനിമയിലെ മികച്ച വില്ലൻ കഥാപാത്രത്തിന് ഫിലിംഫെയർ അവാർഡും കരസ്ഥമാക്കി .അങ്ങനെ ഒട്ടനവധി പുരസ്ക്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കി

സാധാരണക്കാരെ ചിരിപ്പിച്ചും കരയിപ്പിച്ചും സഹായിച്ചും നാടന്പാട്ടുകളിലൂടെയും, മലയാളികളുടെ ഏറെ പ്രിയപെട്ടവനായി കലാഭവൻമണി മാറി.അഭിനയിച്ചു കാണിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച മലയാളികളുടെ മണിമുത്ത് . ഏതൊരാളുടെയും ഊർജ്ജമായിരുന്നു കലാഭവൻമണിയുടെ പാട്ട് . കാലമെത്ര മുന്നോട്ട് സഞ്ചരിച്ചാലും മണിമുഴക്കം എന്നും നിലനിൽക്കും ……………………………

error: Content is protected !!