ബൈക്ക് മോഷണം; 4 പേർ പിടിയിൽ

Report: Web Desk

കൊടുവള്ളി: ബൈക്ക് മോഷണസംഘത്തിലെ അംഗങ്ങളെന്നു സംശയിക്കുന്ന 4 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് പൊഴുതന മാക്കൂട്ടത്തിൽ മുഹമ്മദ് ഫസൽ (22), അടിവാരം കണലാട് സഫ്‌വാൻ (21), പുതുപ്പാടി പയോണ മക്കരതൊടിയിൽ ഷാക്കിർ (24), കൈതപ്പൊയിൽ തേക്കുള്ളകണ്ടി സിറാജ് (24) എന്നിവരാണ് അറസ്റ്റിലായത്.

ഇൻസ്‌പെക്ടർ ടി.ദാമോദരൻ, എസ്‌ഐ എൻ.ദിജേഷ് എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെ നടത്തിയ വാഹന പരിശോധനയിൽ ബസ് സ്റ്റാൻഡിനു സമീപത്തു നിന്നാണ് പ്രതികൾ പിടിയിലായത്. ഇവരിൽനിന്ന് 9 ബുള്ളറ്റുകളും 2 ബൈക്കുകളും കണ്ടെടുത്തു. ജില്ലയിലെ വിവിധയിടങ്ങളിൽനിന്ന് മോഷണം പോയ ബുള്ളറ്റുകളും ബൈക്കുകളുമാണ് കണ്ടെടുത്തത്.

മോഷ്ടിച്ച ബൈക്കുകൾ പണയത്തിനും വാടകയ്ക്കും നൽകുകയാണ് ഇവരുടെ രീതി. ഇവരിൽ നിന്നു ബൈക്കുകൾ പണയത്തിനും വാടകയ്ക്കുമെടുത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. എസ്‌ഐമാരായ എ. രഘുനാഥ്, ശ്രീകുമാർ, സിദ്ധാർഥൻ, എഎസ്‌ഐ സജീവൻ, എസ്‌സിപിഒമാരായ സജീവൻ, അബ്ദുൽറഷീദ്, ഇ.പി.അബ്ദുൽറഹിം, ബിജു, ജയരാജൻ, സുനിൽകുമാർ, കരീം, സിപിഒമാരായ അഭിലാഷ്, ബോബി, ഹോംഗാർഡ് വാസു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

error: Content is protected !!