ആം ആദ്മി പാര്‍ട്ടി തിരുവമ്പാടി മണ്ഡലം ഭാരവാഹികളെ നിയമിച്ചു

Report: Web Desk

മുക്കം: ആം ആദ്മി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തില്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു. മുക്കത്ത് ചേര്‍ന്ന യോഗത്തില്‍ വിവിധ പഞ്ചായത്ത്, നഗരസഭ കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. ജില്ലാ കോഓര്‍ഡിനേറ്റര്‍ മോഹനന്‍ പൊയിലില്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. നിയോജക മണ്ഡലം കോഡിനേറ്റര്‍ നാസര്‍ സെഞ്ച്വറി, സെക്രട്ടറി ലിന്‍സ് ജോര്‍ജ് കോടഞ്ചേരി, ട്രഷറര്‍ ബേബി തോമസ് മുക്കം എന്നിവരെ തെരഞ്ഞെടുത്തു.

പഞ്ചായത്ത് നഗരസഭാ കോഓര്‍ഡിനേറ്റര്‍മാരായി മുക്കം – ശരീഫ് ചേന്ദമംഗല്ലൂര്‍, കൂടരഞ്ഞി – ബൈജു ജോണ്‍, കൊടിയത്തൂര്‍-ഫായിസ് എന്‍ പി, പുതുപ്പാടി -നാരായണന്‍, കോടഞ്ചേരി – ലിന്‍സ് ജോര്‍ജ്, കാരശ്ശേരി – ഫൈസല്‍ കക്കാട് എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി അഭിലാഷ് പന്നിക്കോട് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ലിന്‍സ് ജോര്‍ജ് സ്വാഗതവും ഫായിസ് കൊടിയത്തൂര്‍ നന്ദിയും പറഞ്ഞു.

error: Content is protected !!