ഈ ശനിയാഴ്ച സ്‌കൂളുണ്ട്; ഒക്ടോബര്‍ 24 പ്രവൃത്തിദിനം

കോഴിക്കോട്: കേരളത്തിലെ എല്‍ പി സ്‌കൂളുകളൊഴികെ മുഴുവന്‍ സ്‌കൂളുകളും ഒക്ടോബര്‍ 24 ന് ശനിയാഴ്ച പ്രവൃത്തിക്കും. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഈ വരുന്ന ശനിയാഴ്ച യു.പി ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് പ്രവൃത്തി ദിനമാണ്. ഈ വര്‍ഷം പ്രവൃത്തി ദിനമായി വരുന്ന ഏറ്റവും ഒടുവിലത്തെ ശനിയാഴ്ച കൂടിയാണിത്.

ഗാന്ധി ജയന്തി കഴിഞ്ഞ് ഒക്ടോബര്‍ മൂന്ന് ശനിയാഴ്ചയും സംസ്ഥാനത്തെ ഹൈസ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരുന്നു. ജൂണില്‍ ഒരു ശനിയാഴ്ചയും സെപ്റ്റംബറില്‍ രണ്ട് ശനിയാഴ്ചകളും പ്രവൃത്തി ദിനമായിരുന്നു. ഈ അധ്യയന വര്‍ഷത്തില്‍ ഇനി ജനുവരി 30 നും മാര്‍ച്ച് 27 നും ഓരോ ശനിയാഴ്ച കൂടി ഹൈസ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമാണ്.

പരീക്ഷകള്‍ക്ക് മുമ്പ് പരമാവധി അധ്യയന ദിനങ്ങള്‍ നഷ്ടമാകാതെ പ്രയോജനപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പ് പരിശ്രമിക്കുന്നത്. ഒക്ടോബറിലെ രണ്ട് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കിയതു കൂടി കണക്കിലെടുക്കുമ്പോഴും11 അവധികളാണ് സ്‌കൂളുകള്‍ക്ക് ലഭിച്ചത്. പ്രൈമറി സ്‌കൂളുകള്‍ക്ക് 18, യുപി സ്‌കൂളുകള്‍ക്ക് 19, ഹൈസ്‌കൂളുകള്‍ക്ക് 20 ഹയര്‍ സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്കും 18 വീതവും പ്രവൃത്തി ദിനങ്ങളാണ് ഒക്ടോബറില്‍ ലഭിക്കുന്നത്. നവംബറില്‍ പ്രൈമറി സ്‌കൂളുകള്‍ക്കും, യുപി സ്‌കൂളുകള്‍ക്കും, ഹൈസ്‌കൂളുകള്‍ക്കും ഹയര്‍ സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്കും 21 വീതം പ്രവൃത്തി ദിനങ്ങളാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!