വാട്ടർ അതോറിറ്റിയും പിഡബ്ല്യുഡിയും തമ്മിലുള്ള ഏകോപനമില്ലായ്മ പരിഹരിക്കും; വാട്ടർ അതോറിറ്റി പ്രവൃത്തികൾ പിഡബ്ല്യുഡിക്ക് കൈമാറാൻ ആലോചനയെന്ന് പൊതുമരാമത്തു മന്ത്രി :പികെ ബഷീർ

മുക്കം: റോഡുകളുടെ അറ്റകുറ്റപ്പണികളിലെ ഏകോപനമില്ലായ്മ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീർ .

റോഡുകൾ വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വാട്ടർ അതോറിറ്റിയും പിഡബ്ല്യുഡിയും തമ്മിലുള്ള ഏകോപനമില്ലായ്മയ്ക്ക് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി മുക്കത്ത് പറഞ്ഞു. ഇതിന്റെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ പണികൾ പിഡബ്ല്യുഡിക്ക് കീഴിലേക്ക് നൽകുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!