കോടഞ്ചേരി ശാന്തിനഗർ പച്ചക്കാട് റോഡരികിൽ അജ്ഞാതർ കക്കൂസ് മാലിന്യം ഒഴുക്കി വിട്ടത് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി

കോടഞ്ചേരി : ശാന്തിനഗർ പച്ചക്കാട് റോഡരികിലും പട്ടാളപ്പടി റോഡിലുമായി കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം ഒഴുക്കി വിട്ട് പരിസര പ്രദേശം മലിനമാക്കി.

പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസെന്റ് വടക്കേമുറിയിൽ, വാർഡ് മെമ്പർമാരായ റെജി തമ്പി, ശിവദാസൻ താഴെ പാലാട്ട് പഞ്ചായത്ത് ഹെൽത്ത് ഇസ്പെക്ടർ ഷാലുപ്രസാദ് എന്നിവർ ചേർന്ന് ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് പ്രദേശത്ത് ശുചീകരണം നടത്തി.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രയിൽ അജ്ഞാതർ കക്കൂസ് മാലിന്യം തള്ളുന്നത് സ്ഥിരം കാഴ്ച്ചയാണെന്നും അത്തരം ആളുകളെയും വാഹനത്തെയും കണ്ടെത്തുന്നതിനും രാത്രികാലങ്ങളിൽ പോലീസ് പെട്രോളിംഗ് ശക്തമാക്കുന്നതിനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കന്നതിനായി കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ പഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!