
newsdesk
തിരുവമ്പാടി: കേരള സർക്കാർ നടപ്പിലാക്കിയ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഫാത്തിമാബീ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് ,സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽഫുട്ബോൾ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു.
വിജയികൾക്കുള്ള സമ്മാനദാനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്നിർവഹിച്ചു. യുവതല മുറയെ ഫുട്ബോൾ ലഹരി വഴി ജീവിത ലക്ഷ്യം നേടുന്നതിനുള്ള പ്രാപ്തി നേടി എടുക്കാനുള്ള ഇത്തരം പ്രവർത്തനം തികച്ചും മാതൃകപരമെന്ന് അദ്ദേഹം പരാമർശിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ ശിവൻ ടി കെ അധ്യക്ഷതവഹിച്ചു.പ്രിൻസിപ്പൽ അബ്ദുൽ നാസർ കെ, കാർമ്മിക്കത്വം വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ കെ അബ്ദുൽ ജമാൽ,സ്കൗട്ട് മാസ്റ്റർ കെ എച്ച് ഷംസു അധ്യാപകരായ പി എസ് മുഹമ്മദ് സുബിൻ , സമീർ കണ്ണമ്പിലാക്കൽ എന്നിവർ ആശംസകൾ അറിയിച്ചു