50% അടച്ച് ഈ ചെല്ലാനുകള്‍ തീര്‍പ്പാക്കാം; ഇചെല്ലാന്‍ ആംനസ്റ്റി പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: മോട്ടോര്‍വാഹന ഗതാഗതാ നിയമലംഘനത്തിനുള്ള പിഴ കുടിശ്ശികയായുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയുമായി ബജറ്റ്. ഇ ചെല്ലാന്‍ ആംനസ്റ്റി പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

50% പിഴമാത്രം അടച്ച് ഇ-ചെല്ലാനുകള്‍ തീര്‍പ്പാക്കുന്നതാണ് ഇ-ചെല്ലാന്‍ ആംനസ്റ്റി പദ്ധതി. ഇതിന് പുറമേ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടനയും പരിഷ്‌കരിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപവരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ 5%ത്തില്‍ നിന്നും 3% ആയി കുറച്ചു.

പതിനഞ്ച് ലക്ഷം മുതല്‍ 20ലക്ഷം രൂപവരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ 8%ല്‍ നിന്നും 5% ആയി കുറച്ചു. 40ലക്ഷം മുതല്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ 10%ല്‍ നിന്നും 15% ആയി വര്‍ധിപ്പിച്ചു. മറ്റ് നികുതി നിരക്കുകളില്‍ മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!