മരുഭൂമിയിൽ മാത്രം കായ്ക്കുന്ന ഈന്തപ്പഴങ്ങൾ തോട്ടുമുക്കത്തും

മുക്കം : ഗൾഫ് നാടുകളിലെ മരുഭൂമിയിൽ മാത്രം കായ്ച്ചു കിടക്കുന്ന ഈന്തപ്പഴങ്ങൾ ഇനി കോഴിക്കോട്ടുകാർക്കും കാണാം കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കം ജുമാ മസ്ജിദ് അങ്കണത്തിലാണ് നാടിന് അത്ഭുതമായി ഒരു ഈന്തപ്പന നിറയെ കുലകുലയായി കാരക്കകൾ വിളഞ്ഞു നിൽക്കുന്നത്. കേരളത്തിലെ കാലാവസ്ഥയിൽ ഏറെ അപൂർവ്വമായ ഈ കാഴ്ച കാണാൻ നിരവധി ആളുകളാണ് ഇപ്പോൾ ഇവിടേക്ക് എത്തിച്ചേരുന്നത്.

കേരളത്തിലെ മണ്ണും കാലാവസ്ഥയും ഈന്തപ്പഴ കൃഷിക്ക് അത്ര അനുയോജ്യമല്ലെന്നാണ് പൊതുവെ പറയാറ്. എന്നാൽ ആ ധാരണകളെ മുഴുവൻ തിരുത്തിക്കുറിക്കുകയാണ് തോട്ടുമുക്കം ജുമാ മസ്ജിദ് മുറ്റത്തെ ഈ ഈന്തപ്പന. പ്രവാസ ലോകത്തെ ചൂടുള്ള കാലാവസ്ഥയിൽ മാത്രം സാധാരണയായി കാണാറുള്ള ഈ മധുരപ്പഴം, ഇപ്പോൾ മലയോര മേഖലയായ തോട്ടുമുക്കത്തെ പള്ളി അങ്കണത്തിലും സമൃദ്ധമായി വിളഞ്ഞു നിൽക്കുന്നു.

കേരളത്തിൽ ചിലയിടങ്ങളിൽ ഈന്തപ്പനകൾ വളരാറുണ്ടെങ്കിലും, അവയിങ്ങനെ സമൃദ്ധമായി കായ്ക്കുന്നത് അതീവ അപൂർവ്വമാണ്. തോട്ടുമുക്കത്തെ ഈ കാർഷിക അത്ഭുതം പ്രകൃതിയുടെ ഒരു മനോഹരമായ സമ്മാനമായിട്ടാണ് നാട്ടുകാർ കണക്കാക്കുന്നത്.

കേവലം ഒരു കൗതുകത്തിനപ്പുറം മികച്ച ആരോഗ്യഗുണങ്ങളുള്ള ഒരു ഔഷധം കൂടിയാണ് ഈന്തപ്പഴം അഥവാ കാരക്ക.
പള്ളിയിലെത്തിയ വിശ്വാസികളും നാട്ടുകാരും അതീവ കൗതുകത്തോടെയാണ് ഈ കാഴ്ചയെ നോക്കിക്കാണുന്നത്. പച്ചയും മഞ്ഞയുമായി കുലകുലകളായി തൂങ്ങിനിൽക്കുന്ന ഈന്തപ്പഴങ്ങൾ കാണാൻ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!