കുഴിമന്തി കടയിൽനിന്നും 2 മൊബൈൽ ഫോണുകൾ മോഷ്ടിച്ച ഹോട്ടൽ ജീവനക്കാരനായപ്രതിയെ മുക്കം പോലീസ് പിടികൂടി

മുക്കം : നീലേശ്വരത്ത് പ്രവർത്തിക്കുന്ന എം ആർ എസ്‌ ഒലീവ് കിച്ചൻ എന്ന മന്തി കടയിൽ നിന്നുംഇരുപത്തിഅയ്യായിരം രൂപ വിലവരുന്ന 2 മൊബൈൽ ഫോണുകൾ മോഷ്ടിച്ച ഹോട്ടൽ ജീവനക്കാരനായഇടുക്കി കട്ടപ്പന സ്വദേശി പുളിക്കൽ അഭിഷേകിനെയാണ് മുക്കം പോലീസ് പിടികൂടിയത് .

കഴിഞ്ഞ ഡിസംബറിർ 5 നാണ് മുക്കം നീലേശ്വരത്ത് പ്രവർത്തിക്കുന്ന എം ആർ എസ്‌ ഒലീവ് കിച്ചൻ എന്ന മന്തി കടയിൽ മോഷണം നടന്നത് .കടയിൽ ജീവനക്കാരായി എത്തിയ ഇടുക്കി കട്ടപ്പന സ്വദേശി പുളിക്കൽ അഭിഷേകാണ് ജോലിക്ക് കയറിയ അന്നുതന്നെ സ്ഥാപനത്തിലെ ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ച മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞത് .

തുടർന്ന് മാന്തിക്കട ഉടമ മുക്കം പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മുക്കം പോലീസ് കേസ് എടുത്ത് നടത്തിയ അന്വഷണത്തിലാണ് ഇടുക്കിയിൽ വെച്ച് പ്രതിയെ പിടികൂടിയത് .

മുക്കം പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിമുക്കം പോലീസ്‌ സ്റ്റേഷനിലെ എസ്‌ ഐ ശ്രീരാഗ് , എ എസ്‌ ഐ റഫീഖ് , പോലീസ് ഉദ്യോഗസ്ഥരായ അഭിലാഷ് , അനൂപ് തിരുവമ്പാടി , എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!