ക്ഷേമ പെൻഷൻ ഈ മാസം 25 മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: മേയ് മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോർഡ് പെൻഷൻ ഈ മാസം 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു.

ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും എന്നത് യുഡിഎഫിൻറെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.

നിലവിൽ 2000 രൂപയാണ് ക്ഷേമ പെൻഷൻ. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുന്നത്.

error: Content is protected !!