
newsdesk
തിരുവമ്പാടി : കൂടരഞ്ഞിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കൂടരഞ്ഞി ,കൂമ്പാറമുണ്ടുമല ഇളംപുള്ളിയില്‍ ജെയ്‌സണ്‍ ആണ് മരിച്ചത്.
താമരശ്ശേരിയിലും 5 പേര്‍ക്ക് മിന്നലേറ്റിട്ടുണ്ട്. പുതുപ്പാടിയില്‍ വീടിനകത്ത് നില്‍ക്കുമ്പോഴാണ് ഇവര്‍ക്ക് മിന്നലേറ്റത്. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴക്കും ശക്തമായ ഇടിമിന്നലിനും തുടക്കമായത്. ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.