മഴക്കാലത്തേക്കൊരു കരുതൽ ;മഴക്കാലം എത്തുന്നതിനു മുൻപായി പകർച്ചവ്യാധികൾ തടയുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി ‘മഴക്കാല പൂർവ്വശുചീകരണപ്രവർത്തനങ്ങളുമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്

മുക്കം : മൺസൂൺ ആരംഭിക്കാൻ ഇനി വളരെ കുറച്ചു ദിവസങ്ങളേ ബാക്കിയുള്ളൂ. മഴയെ തുടർന്നുള്ള വെള്ളക്കെട്ടും സാംക്രമിക രോഗങ്ങളും മുന്നില്‍കണ്ട് കൊണ്ട് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് .ഇതിന്റെഭാഗമായി
ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി കെട്ടാങ്ങൽ അങ്ങാടി ക്ലീൻ ആക്കി ഉദ്‌ഘാടനം നിർവ്വഹിച്ചു.

അൽപ്പം ശ്രദ്ധിച്ചാൽ മഴക്കാല രോഗങ്ങളിൽ നിന്നു രക്ഷ നേടാവുന്നതേ ഉള്ളു. ഇതിനായി നമുക്കുതന്നെ മുൻകരുതലുകൾ എടുക്കാം.അതിനായ് നമ്മുക്കും ഒരുങ്ങാം

  1. ഉറവിട നശീകരണം
  • വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക: ചിരട്ടകൾ, പഴയ ടയറുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, മരപ്പൊത്തുകൾ എന്നിവയിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാൻ അനുവദിക്കരുത്.
  • ആഴ്ചയിലൊരിക്കൽ വീടും പരിസരവും പരിശോധിച്ച് വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക.
  1. വീടും പരിസരവും
  • കാട് വെട്ടിത്തെളിക്കുക: വീടിന് ചുറ്റുമുള്ള പാഴ്ച്ചെടികളും കാടും വെട്ടിത്തെളിക്കുന്നത് ഇഴജന്തുക്കളുടെ ശല്യം കുറയ്ക്കാനും ഈർപ്പം തങ്ങിനിൽക്കുന്നത് ഒഴിവാക്കാനും സഹായിക്കും.
  • ഓടകൾ വൃത്തിയാക്കുക: വെള്ളം സുഗമമായി ഒഴുകിപ്പോകാൻ ഓടകളിലെ തടസ്സങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യുക.
  1. ജലസ്രോതസ്സുകളുടെ സംരക്ഷണം
  • കിണർ ക്ലോറിനേഷൻ: കുടിവെള്ള സ്രോതസ്സുകൾ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശാസ്ത്രീയമായി ക്ലോറിനേറ്റ് ചെയ്യുക.
  • മലിനജലം കലരാതെ സൂക്ഷിക്കുക: കിണറിന് സമീപം മലിനജലം കെട്ടിക്കിടക്കുന്നില്ലെന്നും സെപ്റ്റിക് ടാങ്ക് ചോർച്ചയില്ലെന്നും ഉറപ്പുവരുത്തുക.
  1. മാലിന്യ സംസ്കരണം
  • ജൈവ-അജൈവ മാലിന്യങ്ങൾ: പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറുക. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ ശ്രമിക്കുക. ശ്രദ്ധിക്കൂ.. മഴക്കാല പൂർവ്വ ശുചീകരണത്തിൽ ഏവരും പങ്കാളികളാവുക.മഴക്കാല പൂർവ്വ ശുചീകരണം പരമാവധി നടപ്പാക്കിയാൽ മഴക്കാലജന്യരോഗങ്ങളെ നമുക്ക് അകറ്റി നിറുത്തി നാട്ടിൽ ആരോഗ്യപ്രദമായ അന്തരീക്ഷം നിലനിറുത്താൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!