മുക്കം-അരീക്കോട് അനിയൻ ജ്യേഷ്ഠനെ തലക്കടിച്ചു കൊന്നു

മുക്കം : മുക്കം-അരീക്കോട് റോഡിൽ എരഞ്ഞിമാവിനടുത്ത് ഇതര സംസ്ഥാന സഹോദരങ്ങൾ തമ്മിൽ അടികൂടുകയും സഹോദരനെ തലക്കടിച്ചു കൊലപെടുത്തുകയും ചെയ്തു .

ഉത്തർ പ്രദേശ് സ്വദേശികളായ സഹോദരങ്ങളായ ലക്ഷ്മി നാരായണയും ,കൈലാസും തമ്മിൽ ഇന്നലെ രാത്രി നടന്ന വാക്കു തർക്കത്തിനിടെ മൂത്ത സഹോദരനായ ലക്ഷ്‌മി നാരായണണെ അനിയൻ കൈലാസ് തലക്കടിച്ചു കൊല്ലുകയായിരുന്നു .

കൈലാസിനെ അരീക്കോട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .മൃതദേഹം അരീക്കോട് താലൂക്ക് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!