താമരശ്ശേരി രൂപത റൂബി ജൂബിലി മാരത്തോൺ; ലോഗോ പ്രകാശനം ചെയ്തു

താമരശ്ശേരി: താമരശ്ശേരി രൂപത സ്ഥാപിതമായതിന്റെ നാൽപ്പതാം വാർഷികാഘോഷമായ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മാരത്തോൺ മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. രൂപതാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ലോഗോ പ്രകാശനം നിർവ്വഹിച്ചു.


മലയോര വികസനം നാടിന്റെ നന്മയ്ക്ക്’ എന്ന ആപ്തവാക്യവുമായാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. നാല് പതിറ്റാണ്ടുകളായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലയുടെ സമഗ്ര വികസനത്തിന് രൂപത നൽകിവരുന്ന നേതൃത്വപരമായ പങ്കിനെ സ്മരിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ കായിക മാമാങ്കത്തിന്.
ഏപ്രിൽ 13 തിങ്കളാഴ്ച രാവിലെ 7 മണിക്ക് കോടഞ്ചേരി സ്കൂൾ മൈതാനിയിൽ നിന്നും മാരത്തോൺ ആരംഭിക്കും. കോടഞ്ചേരിയിൽ നിന്ന് തിരുവമ്പാടിയിലേക്കാണ് മത്സരം നടക്കുന്നത്. തിരുവമ്പാടി സേക്രട്ട് ഹാർട്ട് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്യും.


ലോഗോ പ്രകാശന ചടങ്ങിൽ സംഘാടക സമിതി അംഗങ്ങളായ ഫാദർ ജിൽസൺ ജോസഫ് തയ്യിൽ, ഫാദർ ജോർജ് വെള്ളാരംകാലായിൽ, അഖിൽ ജോസ്, നോമ്പിൾ കുര്യാക്കോസ്, രെഞ്ചു മാത്യു, സിജി, അനൂപ്, തോമസ്, സിബി, ബിജോയ്, ബേസിൽ, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!