
Report: C Fasal Babu
മുക്കംമുനിസിപ്പാലിറ്റിയിലെ കുട്ടികളുടെ കായിക ക്ഷമത ഉയർത്തുകയും കുട്ടികളിൽ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ, ടെലിവിഷൻ ഉപയോഗം പരമാവധി കുറച്ചു കൊണ്ട് വരുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ അഞ്ചു വർഷത്തിലധികമായി മാമ്പറ്റ സ്റ്റേഡിയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുക്കം ഫുട്ബോൾ അക്കാദമിയിൽ നഗരസഭ ചെയർമാൻ പി.ടി.ബാബു സന്ദർശനം നടത്തി. ആൺകുട്ടികളും പെൺകുട്ടികളുമായി പത്ത് വയസ്സു മുതൽ 17 വയസ്സുവരെയുള്ള നൂറോളം കുട്ടികളാണ് അക്കാദമിയിൽ ഫുട്ബോൾ പരിശീലനം നേടുന്നത്. ചടങ്ങിൽ കുട്ടികളിൽ നിന്ന് അക്കാദമിയുടെ ഉപഹാരം ചെയർമാൻ ഏറ്റുവാങ്ങി. അക്കാദമിയിലെ വിവിധ ആവിശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം ഷൺമുഖൻ മാസ്റ്റർ ചെയർമാന് നൽകി.പ്രിൻസ് മാമ്പറ്റ, നിധിയശ്രീധരൻ ,കമേഷ് പൂളക്കോട്, വിനീഷ് ,ജയേഷ, ബഷീർ മാസ്റ്റർ എന്നിവർ പങ്കെടുത്തു