
Report: Rejith Mavoor
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വൻ വിജയം നേടി
ഭരണസാരഥ്യം നേടിയ പെരുവയൽ മാവൂർ പഞ്ചായത്തുകളിലാണ് UDF ൻ്റെ നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തിയത്.
കോവിഡ്നിയന്ത്രണങ്ങളൊക്കെയുണ്ടെങ്കിലും വിജയ കുതിപ്പിൽ എല്ലാം മറന്ന മട്ടിലാണ് പ്രവർത്തകരുടെ ആവേശം. പെരുവയൽ പഞ്ചായത്തിൽ കുറ്റിക്കാട്ടൂർ സർവ്വീസ് സ്റ്റേഷൻ പരിസരത്തു നിന്നും ആണ് പ്രകടനം ആരംഭിച്ചത്. പ്രസിഡണ്ടായി തിരഞ്ഞെടുത്ത സുഹറ ടീച്ചറും വൈ: പ്രസിഡണ്ട്
അനീഷ് പാലാട്ടു മടക്കം പതിനഞ്ച് UDF അംഗങ്ങളും അണിനിരന്നു. പഞ്ചായത്തിലെ പ്രമുഖ UDF നേതാക്കളൊക്കെ ആഘോഷയാത്രയിൽ സന്നിഹിതരായി.വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച പ്രകടനം വെള്ളിപറമ്പിലാണ് സമാപിച്ചത്.
മാവൂർ പഞ്ചായത്തിൽ തുടർച്ചയായി മൂന്നാം തവണയും ഭരണം ലഭിച്ച
ആവേശത്തിലാണ് പ്രവർത്തകർ അണിനിരന്നത്. ഇടതു മുന്നണി പിടിച്ചെടുത്ത കൽപള്ളികേന്ദ്രീകരിച്ചാണ് വിജയാഹ്ലാദ പ്രകടനം
ആരംഭിച്ചത് . ഇത്തവണ കോൺഗ്രസ്, ലീഗ്, പ്രവർത്തകർക്കൊപ്പം
CPIM ൻ്റെ ശക്തികേന്ദ്രത്തിൽ നിന്നും വിജയിച്ചെത്തിയ RMP യും
പ്രകടനത്തിനെത്തിയത് UDF പ്രവർത്തകർക്ക് ഇരട്ടി
ആവേശമാക്കി.വൈകുന്നേരെ 6 മണിക്ക് തുടങ്ങിയ പ്രകടനത്തിൽ
നിരവധി പേരാണ് അണിചേർന്നത്. ബാൻ്റ് മേളവും
DJയും പ്രകടനത്തിന് മാറ്റ് കൂട്ടി.തുടർന്ന് നടന്ന സമാപന ചടങ്ങിൽ
പഞ്ചായത്ത്, ബ്ലോക്ക് എന്നിവിടങ്ങളിലേക്ക്തിരഞ്ഞെടുത്തവരെ ആദരിച്ചു.