
newsdesk
മുക്കം: മുക്കത്തെ ആവേശത്തിലാഴ്ത്തി തൃക്കുടമണ്ണ ശിവരാത്രി മഹോത്സവം. ഏഴ് ദിവസങ്ങളിലായി നടക്കുന്ന മുക്കം തൃക്കുടമണ്ണ ശിവരാത്രി മഹോത്സവം കൊടിയേറിയത് തിങ്കളാഴ്ച ,രാത്രി കന്നിരാശി സമയത്ത്തന്ത്രി കിഴക്കുംപാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലാണ് .
ഉത്സവത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റിൻ്റെ സഹകരണത്തോടെ ഓർഫനേജ് വളപ്പിൽ ശിവരാത്രി ഫെസ്റ്റ് കഴിഞ്ഞ ദിവസം ആരംഭിച്ചു.മുൻ എം എൽ എ കെ എൻ എ.ഖാദർ , മുൻ ഡി ജി പി അലക്സാണ്ടർ ജേക്കബ്ബ്, എ ഡി ജി പി എസ് ശ്രീജിത്ത് എന്നിവർ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.വിവിധ കലാപരിപാടികളും ഈ ദിവസങ്ങളിൽ നടക്കും.15 ന് ഞായർ മഹാശിവരാത്രി നാളിൽ വൈകുന്നേരം വിവിധ ദേശങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് വരവാഘോഷം നടക്കും. നൃത്തനൃത്ത്യങ്ങൾ, അരങ്ങേറ്റം, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഗാനമേള എന്നിവയും നടക്കും.
ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് (ബുധൻ ) ഗണപതി ഹോമവും വിശേഷാൽ പൂജകളും പ്രത്യേക വഴിപാടായ മഹാരുദ്രാഭിഷേകവും നടന്നു
ഇന്നത്തെ സ്റ്റേജിന പരിപാടികളിൽ ,വൈകിട്ട് സാംസ്ക്കാരിക സമ്മേളനവും ,കൂടാതെ മുഖ്യ ആകർഷണമായ സുവർണ്ണരാഗം ബത്തേരിയുടെ രുദ്രസംഗീത് ഭജൻസും അരങ്ങേറുന്നതാണ് .