ഓൾ കേരള വാർമുകിൽ മ്യൂസിക്‌ ഫൗണ്ടേഷൻ എക്സലൻസ് അവാർഡ്

മാവൂർ : ഓൾ കേരള വാർമുകിൽ മ്യൂസിക്‌ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ്
മെലഡി മാവൂർ സിംഗിംഗ് സ്റ്റുഡിയോ സ്ഥാപക ഡയറക്ടർ കെ.ടി മുരളിധരൻ, ഗായിക സിന്ധു പ്രേംകുമാറിൽ നിന്ന് ഏറ്റുവാങ്ങി.


ഗിരീഷ് പുത്തഞ്ചേരിയുടെ 16-ാം ചരമ വാർഷികത്തോടനുബന്ധിച്ച് വാർമുകിൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പിന്നെയും പിന്നെയും ആരോ കിനാവിൽ എന്ന പേരിൽ ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു. പരിപാടിയിൽ 36 ഗായകർ അദ്ദേഹത്തിന്റെ വിവിധ ഗാനങ്ങൾ ആലപിച്ചു.

പിന്നണി ഗായിക സിന്ധു പ്രേംകുമാർ മുഖ്യാതിഥിയായി. ഫൗണ്ടേഷൻ ചെയർമാൻ എവി റഷീദ് അലി അനുസ്മരണ പ്രഭാഷണം നടത്തി. എക്സലൻസ് പുരസ്കാരങ്ങൾ സുനിൽലാൽ, മുരളീധരൻ, സെയ്ത് അബ്‌സൽ, സുലോചന മോഹൻ എന്നിവർക്ക് സമ്മാനിച്ചു. ശരത് കുമാർ അധ്യക്ഷനായി. മോഹൻ മുല്ലമല, കെ പി മുഹമ്മദ് അസ്‌ലം എന്നിവർ സംസാരിച്ചു. രമ്യ അരവിന്ദ് സ്വാഗതവും നസീമ റിഹാസ് നന്ദിയും പറഞ്ഞു.

error: Content is protected !!