
newsdesk
മുക്കം :കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി കുട്ടികൾക്കുമായി സംഘടിപ്പിച്ച അംഗൻവാടി കലാേത്സവം വേറിട്ടതായി. പൂത്തുമ്പി എന്ന പേരിൽ സംഘടിപ്പിച്ച കലാേത്സവത്തിൽ
പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളിലേയും കുട്ടികൾ തങ്ങളുടെ കലാ കഴിവുകൾ അവതരിപ്പിച്ചപ്പോൾ സദസ്സിനും ആവേശമായി.
മുരിങ്ങം പുറായി ഉദയഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൽ അക്ബർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ദിവ്യ മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിപ്സ ജോബിൻ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ സവാദ് ഇബ്രാഹീം, അബ്ദുൽ ഹാരിഫ്, ഐസിഡിഎസ് സൂപ്പർവൈസർ സുസ്മിത, പഞ്ചായത്തംഗങ്ങളായ
സരിത ചാമക്കാലായിൽ,സുബൈദ മാളിയേക്കൽ അമീന, മുസീർ, മുബഷിർ,സുനില കണ്ണങ്കര
സുബീന, സെക്രട്ടറി മരിയ ബിജു, പി.പി നസ്റിയ,ഇ.പി. അജിത്ത്, ജി.അജിത് കുമാർ ശിഹാബ് പി പി, തുടങ്ങിയവർ സംസാരിച്ചു.പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും നൽകി.