
newsdesk
കോഴിക്കോട് ∙ കലക്ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഒരു മണിക്കൂറോളം നീണ്ട പരിശോധന നടത്തി. കലക്ടറുടെ ഔദ്യോഗിക ഇ-മെയിലിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഓഫിസുകളിൽ ഉടനീളം പൊലീസ് സംഘം പരിശോധന നടത്തിയിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. കലക്ടറേറ്റിൽ വച്ച ഐഇഡി ബോംബ് ഉച്ചയ്ക്ക് ഒരു മണിക്ക് പൊട്ടും എന്നാണ് ഇ-മെയിലിൽ ഉണ്ടായിരുന്നത്.
വ്യാപകമായ പരിശോധനയ്ക്ക് ശേഷം വ്യാജ ഭീഷണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരിശോധനയ്ക്ക് ശേഷം, ഓഫിസിന്റെ പ്രവർത്തനം സാധാരണ ഗതിയിൽ പുനരാരംഭിച്ചു.