
newsdesk
മുക്കം : അനധികൃതമായി BSNL കേബിൾ മുറിച്ചെടുക്കാൻ ശ്രമിച്ചവരെ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ സ്ഥലം വിട്ടു .തോട്ടുമുക്കത്തിനടുത് പനമ്പിലാവിൽ ആണ് സംഭവം .കേബിളുകൾ മുറിക്കാനും കൊണ്ടുപോകാനും ആരെയും ചുമതലപെടുത്തിയിട്ടില്ലന്നു BSNL ഉദ്യോഗസ്ഥർ വെളിപ്പെടുത്തി .പ്രദേശത്തെനിരവധി BSNL പൈപ്പുകളും തൂണുകളും കാണാതായതായും നാട്ടുകാർ പരാതിപെട്ടു .
ഇന്ന് ഉച്ചക്ക് 12 ഓടെ ആണ് തോട്ടുമുക്കത്തിനടുത്ത് പനമ്പിലാവ് പാലത്തിനു സമീപത്തു രണ്ടു പേര് BSNL പൈപ്പുകൾ മുട്ടിച്ചു അതിനുള്ളിലെ കേബിളുകൾ എടുക്കുന്നതായി ശ്രദ്ധയിൽ പെട്ടത് .എന്തിനാനു ഇങ്ങനെ മുറിക്കുന്നത് അനുവാദമുണ്ടോ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ നിർത്തി പോകുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു
പിന്നീട് നാട്ടുകാർ BSNL ഓഫീസിലേക്ക് വിളിക്കുകയും അത്തരത്തിൽ മുറിക്കാൻ ആരെയും ചുമതല പെടുത്തിയിട്ടില്ല എന്നും ഉദ്യോഗസ്ഥർ പറഞ്ഞതായും വന്നവരുടെ ലക്ഷ്യം നല്ല വിലയുള്ള കേബിലിനുള്ളിലെ കോപ്പർ ആയിരിക്കുമെന്നും നാട്ടുകാർ പറഞ്ഞു . BSNL ലോഗോ പതിച്ച ടീ ഷർട്ട് ഇട്ട ആളുകൾ ഒരു പ്രൈവറ്റ് ഓട്ടോറിക്ഷയിൽ വന്നാണ് ഇത്തരത്തിൽ മുറിച്ചതെന്നും പോലീസിൽ പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു .