
Report: Web Desk
കോഴിക്കോട്: യുവ തിരക്കഥാകൃത് ഹരിപ്രസാദ് കൊളേരി (45) കോവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം വൈകിട്ട് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് കോഴിക്കോട് മാവൂര്‍ റോഡ് സ്മശാനനത്തില് നടക്കും.
ഡിസംബര്‍ 16 ന് കോവിഡ് പോസറ്റീവ് ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പിന്നീട് ഗിലന്‍ ബാരി സിന്‍ഡ്രോം രോഗവും വന്നതിനാല്‍ ആരോഗ്യം മോശമാകാന്‍ തുടങ്ങി. ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ഹരിപ്രസാദിന്റെ രോഗം ഇന്നലെ രാത്രി മുതല്‍ അതീവ ഗുരുതരമായി തുടരുകയായിരുന്നു. സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന ‘ഗെറ്റുഗദര്‍’ സിനിമയുടെ തിരക്കഥ പൂര്‍ത്തീകരിച്ച് 2021 ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് ഹരിപ്രസാദിനെ മഹാമാരി കൊണ്ടുപോയത്. കോഴിക്കോട് ജില്ലയിലെ മടവൂര്‍ ആണ് സ്വദേശം. പിതാവ് പരേതനായ പത്മനാഭന് നായര്‍, അമ്മ സുഭദ്ര, സഹോദരന് കേണല്‍ ജയപ്രസാദ്. അവിവാഹിതനാണ്.