
newsdesk
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ലീഗ് വിമതർ ഇടത് മുന്നണിക്കൊപ്പം ചേർന്ന് മത്സരിക്കും.2 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലുമാണ് മത്സരിക്കുക. ഗ്രാമപഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചു
തിരുവമ്പാടി ടൗൺ , അമ്പലപാറ , വാർഡുകളിലുംകൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ തിരുവമ്പാടി ഡിവിഷനിലുമാണ് മത്സരിക്കുക
തിരുവമ്പാടി ടൗൺ വാർഡിൽ ദളിത് ലീഗ് നിയോജക മണ്ഡലം മുൻ ജനറൽ സെക്രട്ടറി നിഷാദ് ഭാസ്‌ക്കറും , അമ്പലപാറ വാർഡിൽ ആശാ വർകാറായ റംല സി കെ തെക്കും കണ്ടിയും മത്സരിക്കും
ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥിയെ യൂ ഡി എഫിന്റെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിന്ശേഷം തീരുമാനിക്കും
മുസലീം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റിയുടെ നിഷേധാത്മക നിലപാടിൽ പ്രേതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ കാരണമെന്ന് വിമതർ
പുല്ലൂരാംപാറ മുലിം ലീഗ് കമ്മറ്റി ഓഫീസിൽ വെച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്തിരുവമ്പാടി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും വിമത നേതാവുമായ കെ എ അബ്ദുറഹിമാനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.