
newsdesk
മുക്കം : കളന്തോട് കെ.എം.സി.ടി വനിതാ എഞ്ചിനീയറിംഗ് കോളേജിൽ ആസ്റ്റർ മിംസ് അരീക്കോടുമായി സഹകരിച്ചു സ്തനാർബുദ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.
കെ.എം.സി.ടി വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. സാബിഖ് പി.വി.പരിപാടി ഉദ്ഘാടനം ചെയ്തു. അപ്ലൈഡ് സയൻസ് എച്ച് ഒ ഡി ജയശ്രീ എ. ചടങ്ങിൽ അധ്യക്ഷയായി .
ഡോ. ഹഫ്സ സലീം ഡാബർ, ഡോ. സതീഷ് പദ്മനാഭൻ, എന്നിവർ സ്തനാർബുദ ക്ലാസുകൾ എടുത്തു
അക്കാഡമിക് ഡീൻ നൂതൻ ഹെഗ്ഡെ,വിദ്യാർത്ഥി പ്രതിനിധി ഷെസാ എന്നിവർ സംസാരിച്ചു