
newsdesk
ഓമശ്ശേരി : വെളിമണ്ണ സ്വദേശിയെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി . ഓമശ്ശേരി ,വെളിമണ്ണ ചേർപ്പുള്യേരി ചന്ദുക്കുട്ടിയുടെ മകൻ ഗിരീഷ് ആണ് മരണപെട്ടത് .
പുതുപ്പാടി നോളിജിസിറ്റിയിൽ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തെ ഇന്നലെ രാത്രിയിൽ ആണ് മരണപ്പെട്ട നിലയിൽ കാണപ്പെട്ടത് . ഹൃദയാഘാതം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം .
മൃതദേഹം പോസ്റുമോർട്ടത്തിനായ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി .ഭാര്യയും രണ്ടുകുട്ടികളും ഉണ്ട് .