
newsdesk
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി നാല് വർഷം പൂർത്തീകരിച്ച് അഞ്ചാം വർഷത്തിലേക്ക് കടന്നു.
അഞ്ചാം വാർഷികത്തിന്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ്
സ. വി വസീഫ് മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണം ചെയ്തുകൊണ്ട് നിർവഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. എൽ.ജി.ലിജീഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി സി ഷൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.അരുൺ, ദിപു പ്രേംനാഥ് തുടങ്ങിയവർ പങ്കെടുത്തു.