പതങ്കയത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു

മുക്കം: നാരങ്ങാത്തോട് പതങ്കയത്ത് ഞായറാഴ്ച്ച ഉച്ചയോടെ കാണാതായ മഞ്ചേരി കച്ചേരിപ്പടി സ്വദേശി അലൻ അഷ്റഫിന് (16) വേണ്ടിയുള്ള തിരച്ചിൽ ഇന്ന് (തിങ്കൾ) രാവിലെ 9 മണിക്ക് ആരംഭിച്ചു .

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു. കൂടുതൽ സന്നദ്ധ സേനാംഗങ്ങൾ ഇന്ന് തിരച്ചിലിന് എത്തിച്ചേരും. ഇന്നലെ വൈകിട്ടുണ്ടായ മലവെള്ളപ്പാച്ചിലും, കനത്ത മഴയും തെരച്ചിലിനെ സാരമായി ബാധിച്ചിരുന്നു.

മഞ്ചേരിയിൽ നിന്ന് സഹപാഠികളായ ആറംഗസംഘത്തോടപ്പമായിരുന്നു അലൻ പതങ്കയത്തെ മനോഹരമായ വെള്ളച്ചാട്ടം കാണാനെത്തിയത്. മഞ്ചേരി തുറക്കൽ എസ്.എം എസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഫ്ലസ് വൺ വിദ്യാർത്ഥിയാണ് അലൻ ‘

error: Content is protected !!