കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിലും ബി.ജെ.പി – ആർ.എസ്‌.എസ്‌ അതിക്രമങ്ങൾക്കുമെതിരെ സി.പി.ഐ.എം പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

മുക്കം : ഛത്തിസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിലും ബി.ജെ.പി – ആർ.എസ്‌.എസ്‌ വർഗ്ഗീയവാദികളുടെ അതിക്രമങ്ങൾക്കുമെതിരെ CPIM പന്നിക്കോട് ലോക്കൽ കമ്മിറ്റി തോട്ടുമുക്കം-പള്ളിത്താഴെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം ജോണി എടശ്ശേരി ഉദ്ഘാടനം ചെയ്തു.
ഏരിയാ കമ്മിറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായ ബിനോയ് ടി ലൂക്കോസ് അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം സന്തോഷ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. മുൻ വാർഡ് മെമ്പർ ഒ.എ.സെബാസ്റ്റ്യൻ, സജിത്ത്.പി.കെ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം വിശ്വൻ.സി.എൻ നന്ദി പറഞ്ഞു.

error: Content is protected !!